banner

ഇറച്ചിക്കട തൊഴിലാളി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടു, തമിഴ്‌നാട്ടുകാരന്‍ പോലീസ് പിടിയില്‍


കൊച്ചി : കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണന്‍ (47) ആണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയില്‍ താമസസ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇറച്ചിക്കട ഉടമ ബിജുവിന്റെ പഴയ വീട്ടിലാണ് രാധാകൃഷ്ണന്‍ താമസിച്ചിരുന്നത്. രാധാകൃഷ്ണനെ കൂടാതെ തമിഴ്‌നാട് സ്വദേശിയും ഇയാളോടൊപ്പം താമസിച്ചിരുന്നു. ഇരുവരെയും വിളിക്കാന്‍ ബിജു വീട്ടിലെത്തിയപ്പോഴാണ് രാധാകൃഷ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.  തുടര്‍ന്ന്  പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം  മുങ്ങിയ തമിഴ്‌നാട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Post a Comment

0 Comments