banner

ജീവിതം തുടങ്ങും മുൻപേ വിധി വില്ലനായി!, വിവാഹ ഫോട്ടോ ഷൂട്ടിനിടെ ദമ്പതികൾക്ക് ദാരുണാന്ത്യം

ചെന്നൈ : ബാലിയില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവദമ്ബതികളാണ് വാട്ടര്‍ ബൈക്ക് ഓടിക്കുന്ന ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചത്. ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ ദമ്ബതികളാണ് മരിച്ചത്.

ജൂണ്‍ 1നായിരുന്നു ഇവരുടെ വിവാഹം. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയുമായിരുന്നു. 

എന്നാല്‍ എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തമിഴ്‌നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്.ഇന്തോനേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്ബ് മലേഷ്യയിലേക്ക് കൊണ്ടുപോകും.

വിബുഷ്‌നിയയുടെ അപ്രതീക്ഷിത വിയോഗം സെന്നര്‍കുപ്പം ഗ്രാമത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹദിവസവും അന്നത്തെ ദമ്ബതികളുടെ സന്തോഷം നിറഞ്ഞ മുഖമൊക്കെയാണ് നാട്ടുകാരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്. നവദമ്ബതികളുടെ ആകസ്മിക വിയോഗം, മടങ്ങിവരുമ്ബോള്‍ അവരെ കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധുക്കളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

0 Comments