കൊല്ലം : എസ്ഡിപിഐ കൊല്ലം മണ്ഡലം കമ്മിറ്റി അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനിയിൽ വിചാരണ സദസ്സ് സംഘടിപ്പിച്ചു. പിണറായി സർക്കാരിൻറെ തുടർഭരണം, ജനവഞ്ചനയുടെ രണ്ടുവർഷം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വേദിയിൽ മണ്ഡലം പ്രസിഡൻറ് ഷെഫീക്ക് കരുവ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി എം ഫൈസൽ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാ പ്രസിഡൻറ് ലത്തീഫ് കരുനാഗപ്പള്ളി, ജില്ല സെക്രട്ടറി നുജുമുദീൻ അഞ്ചുമുക്ക്, മണ്ഡലം സെക്രട്ടിമാരായ സി എ സാദിഖ്, നൗഷാദ് പത്തായക്കല്ല്, ചാത്തിനാംകുളം കൗൺസിലർ കൃഷ്ണേന്ദു, മണ്ഡലം ജോയിൻ്റ് സെക്രട്ടറി അശോകൻ, വിമൺ ഇന്ത്യാ മണ്ഡലം മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് റംലാ നൗഷാദ്, നിസാർ അഞ്ചുമുക്ക് , പ്രത്യശ മണ്ഡലം പ്രസിഡന്റ് നാസില നസീർ, അഞ്ചാലുംമൂട് കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് നിഷാദ് കരുവ, സെക്രട്ടറി ഷെഫീക്ക് താന്നിയ്ക്കമുക്ക്, ഹുസൈൻ അഞ്ചാലുംമൂട് തുടങ്ങിയവർ സംസാരിച്ചു.

0 Comments