banner

കോൺഗ്രസ്സിൻ്റെ അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡൻ്റായി പ്രാക്കുളം സുരേഷ് ചുമതലയേറ്റു!, കേരളത്തിൽ വൻ അഴിമതികൾ നടക്കുന്നതായും അതിനെതിരെ സംസാരിക്കുന്നവർക്കെതിരെ കേസെടുക്കുന്നുവെന്നും ഡിസിസി പ്രസിഡന്റ്


കോൺഗ്രസ്സിൻ്റെ അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡൻ്റായി പ്രാക്കുളം സുരേഷ് ചുമതലയേറ്റു.എ ആർ മോഹൻ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്  ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും അതിന് ഉദാഹരണമാണ് കർണാടക തിരഞ്ഞെടുപ്പ് വിജയം എന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിവിധ മേഖലകളിലായി നടത്തുന്ന വൻ അഴിമതികൾ നടക്കുന്നു. അതിനെതിരെ സംസാരിക്കുന്നവരെ കേസിൽ കുടുക്കി ഇല്ലാതാക്കാം എന്നുള്ളതിന്റെ ഉദാഹരണമാണ് കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും പ്രതി ചേർത്തുകൊണ്ട് കേസെടുക്കുന്നത്. പിണറായി വിജയൻ എത്ര കേസുകൾ എടുത്താലും അഴിമതികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുവാൻ കോൺഗ്രസ് പാർട്ടി തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.എഐസിസി അംഗം ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി സൂരജ് രവി, കല്ലട രമേശ്,പ്രസാദ് നാണപ്പൻ, പി എസ് പ്രദീപ്, കോയിവിള രാമചന്ദ്രൻ, പനയം സജീവ്, ചെറുകര രാധാകൃഷ്ണൻ, മദനൻ പിള്ള, വില്യം ജോർജ്, ബൈജു മോഹൻ, സരസ്വതി രാമചന്ദ്രൻ, മോഹൻ പെരിനാട്, ഓമനക്കുട്ടൻ പിള്ള, പൂന്തല മോഹനൻ, കെ വി സജീവ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments