നടൻ സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ബിനു അടിമാലി ആശുപത്രി വിട്ടു. ഈക്കഴിഞ്ഞ ജൂൺ അഞ്ചിന് പുലർച്ചെ പരുപാടി കഴിഞ്ഞു മടങ്ങവേ ആയിരുന്നു സുധി, ബിനു അടിമാലി, മഹേഷ് കുഞ്ഞുമോനും സഞ്ചരിച്ച വാഹനം ഒരു പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്, ഇതിൽ തലക്കു പരുക്കേറ്റ സുധിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താരം മരണപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എത്തുന്ന വാർത്ത ബിനു അടിമാലി ഹോസ്പിറ്റലിൽ നിന്നും മടങ്ങി എന്നതാണ്. തനിക്കു യാതൊരു കുഴപ്പമില്ല എന്നും, തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും ബിനു അറിയിച്ചു.
അതുപോലെ ഞാൻ ഇപ്പോൾ നടന്നാണ് ഈ വാഹനത്തിലോട്ട് കയറിയത്, അത്‌കൊണ്ട് തനിക്കു കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് ബിനു പറഞ്ഞത്. എങ്കിലും താരത്തിനെ കണ്ണുകൾക്ക് ചുമപ്പും, ഒരു ചെറിയ അവശതയും ഉണ്ടെന്നും, എല്ലാം ഭേദമായി വേദികളിൽ എത്തട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. ബിനുവിനോടൊപ്പം ആയിരുന്നു മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ബിനു അടിമാലിക്കൊപ്പം ഉല്ലാസ് അരൂരും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചികത്സക്ക് കഴിഞ്ഞത്, മലയാളികൾ ഓരോരുത്തരും ഞെട്ടലോടെ ആയിരുന്നു ഈ അപകടവും, സുധിയുടെ മരണവും കണ്ടിരുന്നത്.

0 Comments