banner

അംഗനവാടിക്കായി സ്ഥലം കണ്ടെത്തിയത് വയലിൽ!, തൃക്കരുവയിൽ വയൽ മണ്ണിട്ടു നികത്തിയെടുത്ത സ്ഥലത്ത് കൊടികുത്തി ബിജെപി


തൃക്കരുവ : ഓലിക്കരയിൽ അംഗനവാടിക്കായി കണ്ടെത്തിയ സ്ഥലമാണെന്നും ആയൂർവേദ ആശുപത്രി പണിയുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് അഞ്ച് സെൻ്റോളം വയൽ കയ്യേറി മണ്ണിട്ടു നികത്തിയെടുത്തു. ഓലിക്കര വള്ളക്കടവിന് സമീപമാണ് പകൽ വെളിച്ചത്തിൽ ക്കായൽ കയ്യേറിയത്. സംഭവമറിഞ്ഞത്തിയ ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചു. പഞ്ചായത്തിൻ്റെ മൗനാനുമതിയോടെയാണ് നികത്തൽ നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ തൃക്കരുവ ഗ്രാമ  പഞ്ചായത്ത് അംഗനവാടിക്കായി കണ്ടെത്തിയ സ്ഥലമാണെന്നും ആയൂർവേദ ആശുപത്രി പണിയുകയാണെന്നുമാണ് മണ്ണിട്ടു നികത്തിയവർ പ്രദേശവാസികളെ അറിയിച്ചത്. 

പിന്നാലെ ബി.ജെ.പി പ്രവർത്തകർ നടത്തി അന്വേഷണത്തിൽ പ്രചരണം വ്യാജമാണെന്നറിഞ്ഞതോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശത്ത് ഇനിയും കയ്യേറ്റങ്ങൾ നടക്കാനുള്ള സാഹചര്യം വർദ്ധിച്ചിട്ടുള്ളതായും നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ബിജെപി തൃക്കരുവ ഏരിയ പ്രസിഡന്റ് അജയൻ മകരവിളക്ക് പറഞ്ഞു. ജനറൽ സെക്രട്ടറി സജീഷ് പ്രാക്കുളം, തൃക്കടവൂർ മണ്ഡലം സെക്രട്ടറി ഗോകുൽ കരുവ, വാർഡ് മെമ്പർ സുജിത്ത് അഷ്ടമുടി, കാഞ്ഞാവെളി ബൂത്ത് പ്രസിഡന്റ് വിജയൻ, സമിതിയഗം നയനാർ, രാജപ്പൻ, ജ്യോതി ബസു, യുവമോർച്ച പ്രവർത്തകരായ ശ്യാം ലാൽ വേളിക്കാട്, ശ്രീക്കുട്ടൻ, നിഖിൽ, അനന്തൻ, അമ്പാടി, അഭിജിത്ത്, വിഷ്ണു, ആകാശ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

തിരുത്ത്:
06/06/2023 ൽ ഈ വാർത്തയിൽ, 'വയൽ' നികത്തി എന്നതിന് പകരം 'കായൽ' നികത്തി എന്നതരത്തിൽ വാർത്ത പുറത്തുവിടേണ്ടി വന്നിട്ടുണ്ട്. തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പിഴവിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. മേലിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും.
- എഡിറ്റർ

Post a Comment

0 Comments