സി.പി.ഐ നേതാവും മുൻ മന്ത്രിയുമായിരുന്ന ജെ. ചിത്തരഞ്ജനെ അദ്ദേഹത്തിൻ്റെ സ്മൃതി ദിനത്തിൽ അനുസ്മരിച്ച് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു. അദ്ദേഹം
ദീക്ഷണശാലിയും കമ്മ്യൂണിസ്റ്റായിരുന്നെന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിമാനമാണെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. അതേ സമയം, വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ജെ.ചിത്തരഞ്ജന്റെ 15-ാമത് ചരമവാർഷിക ദിനമായിരുന്നു ഇന്ന്.
ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം:
കാഴ്ച .... ജൂൺ 13 സഖാവ് ജെ. ചിത്ത രഞ്ജൻ സ്മൃതിദിനം . ദീക്ഷണശാലിയായ കമ്മ്യൂണിസ്റ്റ് . സൗമ്യതയുടെ ആൾരൂപം. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇന്ത്യയിൽ ത്യാഗഭരിതമായ നേതൃത്വം നൽകിയ വരിൽ പ്രമുഖൻ .... ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിമാനം . പ്രിയ സഖാവിന് ലാൽ സലാം .....
0 Comments