banner

ബസ് കാത്തുനിന്ന യുവതിക്ക് ഗുരുതര പരിക്ക്!, കാഞ്ഞാവെളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം


കാഞ്ഞാവെളി : കാഞ്ഞാവെളി കൊന്നമുക്ക് ജംങ്ഷനിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി നാലോളം പേർക്ക് പരിക്ക്. ബസ് കാത്ത് നിന്ന യുവതിക്കും വാഹനത്തിലുണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ യുവതിയെ മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊന്നമുക്ക് ജംങ്ഷനിൽ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് കാഞ്ഞാവെളിയിലെ വീട്ടിലേക്ക് വന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ജംങ്ഷനിൽ ബസ് കാത്തുനിന്ന സ്ത്രീയെ ഇടിച്ചിട്ട ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ഡ്രൈവർ വിശദീകരിക്കുന്നത്. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments