തൃക്കരുവ വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥരില്ല!, കനത്ത പ്രതിഷേധവുമായി ബി.ജെ.പി, തഹസീൽദാരെ വിളിച്ച് പ്രതിഷേധം അറിയിച്ചു, പ്രതിഷേധം തുടരുന്നു!!
തൃക്കരുവ : തൃക്കരുവ വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥരില്ലാത്തതിൽ പ്രതിഷേധിച്ച് ഓഫീസ് വളഞ്ഞ് ബി.ജെ.പി. ആറ് മാസത്തിലധികമായി തൃക്കരുവ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ലായെന്നും ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ബി.ജെ.പി നേതാവ് അജയൻ മകരവിളക്ക് തഹസീൽദാരെ വിളിച്ച് പ്രതിഷേധം അറിയിച്ചു. തുടർന്ന് പകരം ചാർജ്ജുള്ള പനയം വില്ലേജ് ഓഫീസറെ അറിയിക്കാമെന്നാണ് തഹസീൽദാർ അറിയിക്കുന്നത്. ബി.ജെ.പി പ്രതിഷേധം തുടരുന്നു.

0 Comments