banner

അടിച്ച് ഫിറ്റായി കിടന്നുറങ്ങിയത് റെയിൽവെ ട്രാക്കിൽ!, കൊല്ലത്ത് യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചത് ലോക്കോ പൈലറ്റ്

എഴുകോണ്‍ : കൊല്ലം എഴുകോണിൽ മദ്യലഹരിയിൽ അടിച്ച് ഓഫായി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ്. അച്ചൻകോവിൽ സ്വദേശി റെജിയാണ് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത്. ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.

മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് യുവാവിനെ ട്രാക്കിൽ നിന്നും വിളിച്ചുണർത്തിയത്. എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം

കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോഴാണ് യുവാവ് ട്രാക്കിൽ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.

വേഗത കുറവായിരുന്നതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്നും പിടിച്ചുമാറ്റി എഴുകോൺ പോലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

Post a Comment

0 Comments