സമീപത്തെ മുറിയിൽ നിന്നും ശബ്ദം കേട്ട് പിതാവ് ഓടിയെത്തി ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉബൈദ് സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെൻ്ററിലെ വിദ്യാർഥിയായിരുന്നു.
കൊല്ലത്ത് 19കാരനായ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
കൊല്ലം : കരുനാഗപ്പള്ളിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. തൊടിയൂർ, വെളുത്ത മണലിന് സമീപം പുളിക്കകത്ത് ബഷീറിൻ്റെ മകൻ ഉബൈദ് (19) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെ വീട്ടിലെ എല്‍ഇഡി ബൾബ് നന്നാക്കുന്നതിനിടയിൽ ഷോക്കേറ്റതായാണ് വിവരം.

0 Comments