banner

കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയായ സംഭവം!, പീഡിപ്പിച്ചത് അടുത്ത ബന്ധു, 58 കാരൻ അറസ്റ്റിൽ


കൊല്ലം : അഞ്ചൽ ഏരൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അടുത്ത ബന്ധു അറസ്റ്റിൽ. പെൺകുട്ടി ഗർഭിണിയാണെന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഏരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരയുടെയും മാതാവിൻ്റെയും മൊഴിയെടുത്ത് നടത്തിയ അന്വേഷണത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പിന്നാലെ ഡി.എൻ.എ ടെസ്റ്റിലൂടെ ഇരയുടെ അടുത്ത ബന്ധുവായ 58 വയസ്സുകാരനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് ജോലിക്ക് പോകുന്നതിനാൽ സംരക്ഷണത്തിനായി പ്രതിയുടെ വീട്ടിലായിരുന്നു പെൺകുട്ടി നിന്നിരുന്നത്. ഇതിനിടെ കഴിഞ്ഞ മാർച്ച് മാസം മുതലാണ് പീഡനം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻ്റ് ചെയ്തു.

Post a Comment

0 Comments