മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരണം രേഖപ്പെടുത്തിയ സുരാജ് ‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു’ എന്നാണ് പ്രതികരിച്ചത്.
സുരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ;
” മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ” സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
മണിപ്പൂരിൽ കുക്കി ഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. നഗ്നരാക്കി സ്ത്രീകളെ റോഡിലൂടെ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.
മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇൻഫാലിൽ നിന്ന് 35 കിലോമീറ്റർ മാറി കാൻഗ് പോക്പി ജില്ലയിൽ മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തു വന്നത്. സംഭവം നടക്കുന്ന ദിവസത്തിന് മുൻപുള്ള ദിവസങ്ങളിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു.
.jpg)
0 Comments