banner

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക്

കോഴിക്കോട് പയ്യോളി ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടിക്കു സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അൽ സഫ ബസാണ് മറിഞ്ഞത്.

ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. എസ്ഐ വി.കെ.മനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments