banner

മദ്യലഹരിയിൽ ബസോടിക്കുന്നതായ വിവരം!, പരിശോധനയിൽ സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ

കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് മദ്യലഹരിയിൽ ബസോടിച്ച ഡ്രൈവർമാരെ പൊലീസ് പിടികൂടി. അണ്ടത്തോട് സ്വദേശി ഐനിക്കൽ വീട്ടിൽ അൻവർ, ഇയാൽ സ്വദേശി കല്ലൂർ പറമ്പിൽ വീട്ടിൽ രബിലേഷ് എന്നിവരാണ് ഇന്ന് രാവിലെ പരിശോധനക്കിടെ പിടിയിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കുന്നംകുളം പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.

കുന്നംകുളം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർമാരെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ തൃശ്ശൂർ പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ദിവ്യ ബസും, കുന്നംകുളം പാവറട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ദേവസൂര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments