banner

കൊല്ലത്തും കോൺഗ്രസ് പ്രതിഷേധം!, ദേശീയപാത ഉപരോധിക്കുന്നതിനിടെ ബിന്ദുകൃഷ്ണയെ ഉൾപ്പെടെ പോലീസ് ബലം പ്രയോഗിച്ച് നീക്കി, വാക്കേറ്റം


കൊല്ലം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ പോലീസ് അന്യായമായി കേസെടുത്തെന്ന് ആരോപിച്ച് സംസ്ഥാനത്താകെ കോൺഗ്രസ്സ് പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാഗമായി എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുന്നതിനിടെ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിന്ദുകൃഷ്ണയെ പുറകിൽ നിന്ന് തള്ളി പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ച പോലീസ് നടപടിയിൽ കോൺഗ്രസ്സ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. കോൺഗ്രസ്സ് പ്രവർത്തകരെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് കസ്റ്റഡിയിലെടുത്ത് മാറ്റിയത്.

Post a Comment

0 Comments