ന്യൂഡൽഹി : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയെ ജയിലിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭട്ടിൻഡ ജയിലിലായിരുന്ന ഇയാളെ ഫരീദ്കോട്ട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ബിഷ്ണോയ്, നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയും കുപ്രസിദ്ധി നേടിയിരുന്നു.
കടുത്ത പനിയും ഉദര രോഗങ്ങളും കാരണമാണ് ബിഷ്ണോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് മഞ്ഞപ്പിത്തമാണോ എന്ന് സംശയിക്കുന്നതായി ഡോക്ടർമാർ അറിയിച്ചതായി അഭിഭാഷകർ വെളിപ്പെടുത്തി.
2022 മെയ് 29ന് പഞ്ചാബിലെ മാൻസയിൽ വെച്ചായിരുന്നു സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഷ്ണോയ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഷാർപ്പ് ഷൂട്ടർമാരായ ഉദിത് ഷാ, അനീഷ് കുമാർ, മോഹിത് ഗുപ്ത എന്നിവരും അറസ്റ്റിലായിരുന്നു.
.jpg)
0 Comments