കൊല്ലം : കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ എക്സൈസ് റെയ്ഡ്. മുൻ അബ്കാരി കേസിലെ പ്രതിയായ കടയ്ക്കൽ കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ എന്ന് വിളിക്കുന്ന രാജു (55) എന്നയാൾ പിടിയിലായി. 6.5 ലിറ്റർ ചാരായം ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.
ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

0 Comments