banner

നായികയാക്കേണ്ട, ഒപ്പം അവസരം മതി!, നടൻ ദുൽഖർ സൽമാനൊപ്പം അഭിയിക്കണമെന്ന മോഹം വെളിപ്പെടുത്തി ചിന്താ ജെറോം


നടൻ ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ യുവജന കമീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ദുൽഖറിൻറെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിൻറെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്താ ജെറോം പറഞ്ഞു. എനിക്ക് ദുഖറിൻറെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിൻറെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എൻറെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണെന്നും ചിന്ത പറയുന്നു

തനിക്ക് പ്രിയപ്പെട്ട നായികമാർ നിരവധിയുണ്ടെന്നും ചിന്ത ജെറോം. “ശോഭനയെ വളരെയധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരെ ഇഷ്ടമാണ്. നിഖില വിമലിനെ ഇഷ്ടമാണ്. റീമ, പാവർവതിയെ ഒക്കെ ഇഷ്ടമാണ്. ചിന്ത പറഞ്ഞു. നിഖില അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട് എന്നും ചിന്ത പറയുന്നു. ടൊവിനോ യൂത്ത് കമ്മീഷന്റെ യൂത്ത് ഐക്കൺ ആയിരുന്നു. അതിന് മുൻപ് പൃഥ്വിരാജ് ആയിരുന്നു, ഇപ്പോൾ ആസിഫ് അലിയാണ്. ഇവരുമായി നല്ല സൗഹൃദവും സുഹൃദ് ബന്ധവും ഉണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.

അതേസമയം, ‘കിം​ഗ് ഓഫ് കൊത്ത’ ആണ് ദുൽഖറിൻറേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തുന്നു. ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.

Post a Comment

0 Comments