തൃശൂർ : ജില്ലയിൽ വീണ്ടും ഭൂചലനം. വരന്തരപ്പിള്ളി, ആമ്പല്ലൂർ, തൃക്കൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത്. ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ പ്രകമ്പനമാണിത്. മുഴക്കം കേട്ട് ജനം പരിഭ്രാന്തിയിലായി. ജില്ലാഭരണകൂടം പരിശോധന ആരംഭിച്ചു. കനത്ത മഴ പെയ്യുന്നതിനിടെ ജൂലൈ 5-ന് കല്ലൂർ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മൂന്നോ അതിലധികമോ വ്യാപ്തിയുള്ള ഭൂചലനം നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ റിപ്പോർട്ട് ചെയ്യപ്പെടും. എന്നാൽ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ ഈ ഭൂചലനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനർത്ഥം വളരെ നേരിയ തോതിലുള്ള ഭൂചലനമാണ് ഇവിടെ ഉണ്ടായതെന്ന് നേരത്തെ കളക്ടർ പ്രതികരിച്ചിരുന്നു.
0 Comments