വടക്കേക്കാട് ദമ്പതികളെ ചെറുമകന്‍ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം. മാനസികാരോഗ്യത്തിന് ചികില്‍സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകന്‍ അക്മല്‍ (27) ആണ് പ്രതി. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പാലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍ പറ്ഞ്ഞു. മൃതദേഹം മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. എന്‍ കെ അക്ബര്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് മെമ്പര്‍ റഹീം വീട്ടിപ്പറമ്പില്‍, ടെംപിള്‍ സി ഐ പ്രേമാനന്ദ കൃഷ്ണന്‍, ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കെ നബീല്‍, കെ പി. സുധീര്‍ പി എ , വാര്‍ഡ് മെമ്പര്‍ ഖാലിദ് പനങ്ങാവില്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു*

0 Comments