കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയിൽ ഇന്ദിര(41 ) യാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ബൈക്ക് ഓടിച്ചിരുന്ന ഇന്ദിരയുടെ ബന്ധുവിനും പരിക്ക് പറ്റിയിട്ടുണ്ട്. എഴുകുടിക്കൽ അംഗനവാടി ഹെൽപ്പറും പതിനേഴാം വാർഡ് എ.ഡി.എസ് അംഗവുമാണ് ഇന്ദിര. സംസ്കാരം ഇന്ന് രാത്രി പത്തുമണിയോടെ നടക്കും. ഭർത്താവ്: ഗോപാലൻ. മക്കൾ: ആദർശ്, അശ്വന്ത്.

0 Comments