banner

മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃക്കരുവയിൽ എൽ.ഡി.എഫ് ജനകീയ സംഗമം


തൃക്കരുവ : മണലിക്കടയിൽ മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനകീയ സംഗമം സംഘടിപ്പിച്ച് എൽ.ഡി.എഫ്. എൽ.ഡി.എഫ് തൃക്കരുവ പഞ്ചായത്ത് കമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്.  ഡെപ്യൂട്ടി മേയർ കൊല്ലം മധു വേദി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണിപ്പൂരിൻ്റെ പ്രശ്നങ്ങൾ നിരത്തി അദ്ദേഹം ജനങ്ങളോട് സംവദിച്ചു. 

സി.പി.ഐ നേതാവും തൃക്കരുവ ഗ്രാമ പഞ്ചായത്തംഗവുമായ അജ്മീൻ എം കരുവയുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ(എം) അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗം  ബൈജു ജോസഫ് സ്വാഗതവും ആർ. ചന്ദ്രശേഖരപിള്ള നന്ദിയും പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, എൽ ഡി.ഫ് കൺവീനർ എസ്. ഗിരി, സി.പി.എം നേതാക്കളായ ആർ. രതീഷ്, ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments