banner

മുതലപ്പൊഴി ഒരു അപകടക്കെണി!, തിരയില്‍പ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി

തിരുവനനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും അപകടം. തിരയില്‍പ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ചുവീണെങ്കിലും രക്ഷപ്പെടുത്തി.

മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഖാവ് എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുതലപ്പൊഴിയില്‍ അപകടമുണ്ടാകുന്നത്.

ഇന്നലെയും മത്സ്യബന്ധന വള്ളം മറിഞ്ഞിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments