banner

കെപിസിസിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും!, പരിപാടി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : കെപിസിസിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകുക. നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്.

അതിനിടെ, ഉമ്മൻ‌ചാണ്ടിയുടെ സ്മരണ നിലനിർത്താൻ എം സി റോഡിന്‍റെ പേര് ഒ സി റോഡ് എന്ന് മാറ്റണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ നീണ്ട വിലാപയാത്രയിൽ അഭൂതപൂർവമായ തിരക്ക് എം സി റോഡിൽ ഉണ്ടായതാണ് പുനർനാമകരണം ചെയ്യണമെന്ന ആവശ്യത്തിന് കാരണം.

എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു

Post a Comment

0 Comments