banner

ഭർത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി oung-woman-cuts-husbands-genitals-blade

വിജയവാഡ : ഭർത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ആന്ധ്രപ്രദേശിലെ എൻ.ടി.ആർ ജില്ലയിലാണ് സംഭവം. ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലുകൾ കണ്ടെന്നു പറഞ്ഞാണ് കൃത്യം.

എൻ.ടി.ആറിലുള്ള നന്ദിഗാമ മണ്ഡലിലെ മുപ്പളയിലാണ് സംഭവം. 25കാരിയായ വാറമ്മയാണ് ഭർത്താവ് കോട്ട ആനന്ദ് ബാബു(26)വിന്റെ ജനനേന്ദ്രിയം മുറിച്ചത്. ഉടൻ ബന്ധുക്കൾ ചേർന്ന് യുവാവിനെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് വിജയവാഡയിലെ ഗവ. ജനറൽ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.

മുറിച്ച ഭാഗം ഡോക്ടർമാർ പിന്നീട് തുന്നിച്ചേർത്തു. യുവാവിന്റെ ആരോഗ്യനില നിയന്ത്രണവിധേയമാണ്. ആറു വർഷംമുൻപായിരുന്നു ആനന്ദിന്റെ ആദ്യ വിവാഹം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഈ ബന്ധം വേർപ്പെടുത്തുകയായിരുന്നു.

പിന്നീട് 2019ലാണ് വാറമ്മയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ ഭർത്താവ് കാണുന്നത് യുവതിയുടെ ശ്രദ്ധയിൽപെട്ടത്.

ഇതേ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയാകുകയും ചെയ്തു. ഇതിനിടയിൽ യുവതി ബ്ലേഡ് ഉപയോഗിച്ച് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

ആനന്ദിന്റെ കരച്ചിലും ബഹളവും കേട്ട് ബന്ധുക്കളും അയൽവാസികളും ഓടിക്കൂടി. അപ്പോഴാണ് രക്തംവാർന്ന നിലയിൽ യുവാവ് നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

Post a Comment

0 Comments