banner

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു!, ആശുപത്രിയിലേക്ക് ബസ് ഓടിച്ച് ഡ്രൈവറും കണ്ടക്ടറും


കോട്ടയം : ബസിൽ യാത്ര ചെയ്യേവേ കുഴഞ്ഞു വീണ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുന്നതിനായി ആശുപത്രിയിലേക്ക് ഓടിച്ചെത്തിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. അതിരമ്പുഴ സ്വദേശിനിയായ സബീനയാണ് ഛർദിയും തലക്കറക്കവും മൂലം ബസിൽ കുഴഞ്ഞു വീണത്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസിൽ ഏറ്റുമാനൂരിൽ നിന്ന് കയറിയ യുവതിയാണ് അബോധാവസ്ഥയിലായത്.

കണ്ടക്ടർ കെ വി ഭക്തിരാജ്, ഡ്രൈവർ എം ഹരി എന്നിവരാണ് യുവതിയെ രക്ഷിക്കാനായി ബസ് ആശുപത്രിയിലേക്ക് തിരിച്ചത്. തെള്ളകത്തെ മാതാ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിക്കുകയും ന്യൂറോസർജറി വിഭാഗത്തിലെ ഡോ. അനീസ്‌ മുഹമ്മദിന്റെയും ശ്വാസകോശരോഗ വിഭാഗത്തിലെ ഡോ. ജോയുടെയും നേതൃത്വത്തിൽ സബീനയ്ക്ക് അടിയന്തര ചികിത്സ നൽകി. ചികിത്സ ഉറപ്പുവരുത്തിയ ശേഷമാണ് ആശുപത്രി വിട്ട് ബസ് ജീവനക്കാർ മടങ്ങിയത്.

Post a Comment

0 Comments