banner

കൊല്ലത്ത് എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനം!, ബിജെപി സ്വന്തം പ്രവർത്തകരെ കൊണ്ട് ബോർഡ് തകർത്തതെന്ന് ആരോപണം


കൊല്ലം : കൊറ്റങ്കരയിൽ എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനം നടന്നു. എസ്ഡിപിഐക്ക് ജനപ്രതിനിധിയുള്ള തെറ്റിച്ചിറ വാർഡിൽ ക്ഷേത്രത്തിനു സമീപം ബിജെപി സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വിവാദം അടിസ്ഥാന രഹിതമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. ഇരുട്ടിൻ മറവിൽ സ്വന്തം പ്രവർത്തകരെ കൊണ്ട് തകർത്ത് നാട്ടിൽ വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ബിജെപി - ആർഎസ്എസ് ഗൂഢാലോചന തിരിച്ചറിയണമെന്നും പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു. എസ്ഡിപിഐ കൊറ്റങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

Post a Comment

0 Comments