തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍. പുരസ്കാര വിവരം താഴെ പറയും വിധമാണ്.
മികച്ച ചിത്രം - നന്‍ പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട്
മികച്ച സംവിധായകൻ - മഹേഷ് നാരായൺ - അറിയിപ്പ്
മികച്ച നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
നടി - വിൻസി അലോഷ്യസ് (രേഖ)
സ്വഭാവ നടൻ - പി പി കുഞ്ഞികൃഷ്ണൻ കേസ് കൊട്
മികച്ച സ്വഭാവ നടി - ദേവി വർമ്മ- സൗദി വെള്ളയ്ക്ക
പ്രത്യേക ജൂറി പരാമർശം അഭിനയം- കുഞ്ചാക്കോ ബോബന്‍, അലന്‍സിയർ (ന്നാ താന്‍ കേസ് കൊട്, അപ്പന്‍)
മികച്ച ബാലതാരം (ആണ്‍കുട്ടി)- മാസ്റ്റർ ഡാവിഞ്ചി- പല്ലൊട്ടി 90 കിഡ്സ്
മികച്ച ബാലതാരം (പെണ്‍കുട്ടി) - തന്മയ - വഴക്ക്
കഥാകൃത്ത് - കമൽ കെ എം - പട
മികച്ച ഛായാഗ്രഹണം - മനേഷ് മാധവൻ , ചന്ദ്രു ശെൽവരാജ്
മികച്ച തിരക്കഥകൃത്ത് - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ - ന്നാ താന്‍ കേസ് കൊട്
മികച്ച അവലംബിത തിരക്കഥ - രാജേഷ് ആർ
മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങൾ, സി എസ് വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം, സാബു പ്രവദാസ്
മികച്ച സംവിധായകൻ:
പ്രത്യേക ജൂറിപരാമർശം: ബിശ്വജിത് എസ്, ഇരവരമ്പ്
റാഡിഷ്, വേട്ടപ്പട്ടികളും ഓട്ടക്കാരും
മികച്ച സംവിധായകൻ, സ്ത്രീ സിനിമ: ശ്രുതി ശരണ്യം
മികച്ച വിഎഫ്എക്എസ്: അനീഷ് ഡി, സുമേഷ് ഗോപാൽ (വഴക്ക്)
ജനപ്രിയ സിനിമ: ന്നാ താൻ കേസ് കൊട്
മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90സ് കിഡ്സ്
മികച്ച നൃത്ത സംവിധാനം - ഷോബി പോൾ രാജ്- തല്ലുമാല
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ - സൗദി വെള്ളക്ക
മികച്ച ഡബ്ബിങ് (വനിത)- പൗളി വത്സണ് (സൗദി വെള്ളക്ക)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്‌സ് സേവ്യർ - ഭീഷ്മപർവം
മികച്ച ശബ്ദ മിശ്രണം - ബിപിൻ നായർ - ന്നാ താൻ കേസ് കൊട്
മികച്ച സിങ് സൗണ്ട് - വൈശാഖ് പി വി - അറിയിപ്പ്
കലാസംവിധായകന്‍- ജ്യോതിഷ് ശങ്കർ- ന്നാ താന്‍ കൊട്
മികച്ച സയോജകൻ - നിഷാദ് യൂസഫ് - തല്ലുമാല
മികച്ച പിന്നണി ഗായിക - മൃദുല വാര്യർ - 19ആം നൂറ്റാണ്ട്
ഗായകൻ - കപിൽ കപിലൻ - പല്ലൊട്ടി 90സ് കിഡ്സ്
സംഗീത പശ്ചാത്തല സംവിധായകന്‍- ഡോണ്‍വിന്‍സന്റ് - ന്നാ താന്‍ കേസ് കൊട്
മികച്ച സംഗീത സംവിധായകന്‍ - എം ജയചന്ദ്രൻ
ഗാന രചയിതാവ്- റഫീഖ് അഹമ്മദ്
.jpg)
0 Comments