banner

അഞ്ചാലുംമൂട് സി.കെ.പി ജംങ്ഷനിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം!, യുവാവിന് ദാരുണാന്ത്യം, അവധി ദിനത്തിലെ അപകടത്തിൽ നടുങ്ങി നാട്


അഞ്ചാലുംമൂട് : സി.കെ.പി ജംങ്ഷനിൽ സ്കൂട്ടർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊല്ലം മേവറം സ്വദേശി ശ്രീഹരി (22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അമിത വേഗതയിലെത്തിയ സ്കൂട്ടർ സമീപത്തെ പോസ്റ്റിൽ ഇടിച്ച് യുവാവ് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൈലാപ്പുരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. അതേ സമയം, അവധി ദിനത്തിലെ അപകടത്തിൽ നടുങ്ങി നാട്ടുകാർ. വരും മണിക്കൂറിൽ അപകടത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും.

إرسال تعليق

0 تعليقات