banner

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം!, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി, യുവ സംവിധായകൻ അറസ്റ്റിൽ


കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ കൊയിലാണ്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി.
ഇന്‍സ്‌പെക്ടര്‍ എം.വി.ബിജു, എസ്‌ഐ വി.അനീഷ്, എഎസ്‌ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്‍ന്നു. പിടികൂടുകയായിരുന്നു.

إرسال تعليق

0 تعليقات