banner

കൊല്ലത്ത് എക്സൈസ് സംഘത്തെ നായ്ക്കളെ വിട്ട് കടിപ്പിക്കാൻ ശ്രമം!, നിരീക്ഷണത്തിനൊടുവിൽ പുലർച്ചെ വീടുവളഞ്ഞ് എക്സൈസ്, യുവാവ് അറസ്റ്റിൽ

കൊല്ലം: മദ്യ വിൽപ്പന തടയാനെത്തിയ ചടയമംഗലം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ടയാൾ പിടിയിൽ. കടയ്ക്കൽ ചരുവിള വീട്ടിൽ കൃഷ്ണദാസ് (33) ആണ് പി​ടിയിലായത്.mകഴി​ഞ്ഞ ഒന്നിനായിരുന്നു സംഭവം. കടയ്ക്കൽ മൂന്നുമുക്കിൽ കൃഷ്ണദാസ് അനധികൃത മദ്യവില്പന നടത്തുന്നവെന്ന വിവരത്തെത്തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണദാസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ എക്സൈസ് സംഘം ഇയാളുടെ വീട് വളഞ്ഞാണ് പിടികൂടി​യത്. ഈ സമയവും കൃഷ്ണദാസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും വളർത്തു നായ്ക്കളെ അഴിച്ചു വിട്ട് രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

കൃഷ്ണദാസിനെതിരെ നിലവിൽ നാല് അബ്കാരി കേസുകൾ ചടയമംഗലം എക്‌സൈസ് റേഞ്ചിലുണ്ട്. കൊട്ടാരക്കര എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി​.എസ്. കൃഷ്ണരാജ്, പ്രിവന്റിവ് ഓഫീസർമാരായ ജി​. ഉണ്ണിക്കൃഷ്ണൻ, പ്രശാന്ത്, മാത്യൂസ്,സിവിൽ, എക്‌സൈസ് ഓഫീസർമാരായ അനീഷ്, സനിൽകുമാർ, സബീർ, കൃഷ്ണരാജ്, ശ്രേയസ്, ഉമേഷ്, വിഷ്ണു, രാകേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിജി, ഡ്രൈവർമാരായ മുബീൻ, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

إرسال تعليق

0 تعليقات