banner

കൊല്ലത്ത് കണ്ടൽക്കാട്ടിൽ 56 കുപ്പി വിദേശമദ്യവും 125 ലിറ്റർ കോടയും!, പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി എക്സൈസ്

കരുനാഗപ്പള്ളി : ഓണം പ്രമാണിച്ച് എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റാനായി തയ്യാറാക്കിയ കോടയും മദ്യവും കണ്ടെടുത്തു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും റേഞ്ച് ഇൻസ്പെക്ടറും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആയിരം തെങ്ങിന് കിഴക്കുവശം കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 56 കുപ്പി വിദേശമദ്യവും 125 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൊല്ലം എക്സൈസ് ഐ.ബി വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ഉദയകുമാറും സംഘവും റെയ്ഡ് നടത്തിയത്. 

സ്ഥലത്ത് മദ്യവും കോടയും ഒളിപ്പിച്ച പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ റെയ്ഡ് തുടരുമെന്നും എക്സൈസ് അറിയിച്ചു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്.മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.വി.എബിമോൻ, ആ‌ർ.മനു , എസ്.അനിൽകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.കിഷോർ ,അഭിലാഷ്, സഫേഴ്സൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ, ശ്രീപ്രിയ എന്നിവർ പങ്കെടുത്തു.

إرسال تعليق

0 تعليقات