banner

മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവ് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവ് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പാലോടാണ് സംഭവം നടന്നത്. വെള്ളനാട് സ്വദേശി ഷിബുവാണ് ഭാര്യാമാതാവ് എസ്ത(60)യെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ എസ്തയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി വാതിലടച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഷിബുവിനെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പാലോട ്കരിമന്‍കോട് ലക്ഷം വീട് കോളനിയില്‍ രാത്രിയാണ്  സംഭവം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്നയാളാണ്  ഷിബുവെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ആക്രമിക്കാന്‍ ഷിബു ശ്രമിച്ചപ്പോള്‍ തടയാനെത്തിയ എസ്തയെ  തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

إرسال تعليق

0 تعليقات