banner

ലഹരിമാഫിയകള്‍ തമ്മിൽ ഏറ്റുമുട്ടല്‍!, അടിയേറ്റ പാടുകളോടെ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു, ശരീരത്ത് മാരക മുറിവുകളില്ല, പോലീസ് അന്വേഷണം തുടരുന്നു

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു. ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

Post a Comment

0 Comments