സുഹൃത്തിൻ്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു സംഭവം. കടവൂരിൽ സിഗ്നലായിട്ടും പ്രതികൾ സഞ്ചരിച്ച വാഹനം മുന്നോട്ടെടുക്കാത്തതിനെതിരെ ഹോൺ മുഴക്കുകയായിരുന്നു. പ്രകോപിതരായ പ്രതികൾ ആക്രോഷ എത്തിയെങ്കിലും ഇവർ ക്ഷമ പറഞ്ഞു യാത്ര തുടർന്നു. അല്പനേരത്തിന് ശേഷം ഇവരെ പിൻതുടർന്നു കൊണ്ട് അമിത വേഗതയിൽ സ്വിഫ്റ്റ് കാറിലെത്തിയ രണ്ടംഗ സംഘം സിനിമാ സ്റ്റൈലിൽ കാറിൻ്റെ ബോണറ്റിൽ ചാടി കയറിയിരുന്നു കൊണ്ട് കൈ ഉപയോഗിച്ച് ഗ്ലാസ് തകർക്കുകയും അസഭ്യം പറഞ്ഞു കൊണ്ട് ബോണറ്റിൽ ചവിട്ടി കാറിന് കേടുപാടുകൾ വരുത്തുകയുമായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിന്മേൽ പോലീസ് കേസെടുക്കുകയും പിന്നാലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
അഞ്ചാലുംമൂട്ടിൽ ഹോൺ മുഴക്കിയതിനെതിരെ യുവാക്കളുടെ അക്രമം!, യുവതി ഓടിച്ചിരുന്ന കാറിൻ്റെ ഗ്ലാസ് തകർത്തു, സിനിമാ സ്റ്റൈലിൽ അക്രമം അഴിച്ചുവിട്ട യുവാക്കൾ പോലീസ് പിടിയിൽ
അഞ്ചാലുംമൂട് : ഹോൺ മുഴക്കിയതായ വിരോധത്തിൽ ദമ്പതികളും സഹോദരനും സഞ്ചരിച്ച വാഹനത്തിൻ്റെ അക്രമിച്ച് ഗ്ലാസ് തകർത്തു. സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. കൊല്ലം കടവൂരിന് സമീപം ദേശീയപാതയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. തിരുവനന്തപുരം മംഗലാപുരം സ്വദേശികളായ അഞ്ജലിയും ഭർത്താവ് അമലും സഹോദരനും സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് യുവാക്കൾ അക്രമം അഴിച്ചുവിട്ടത്. കൊല്ലം മങ്ങാട് സ്വദേശികളായ അഖിൽ, ജെമിനി എന്നിവരാണ് അറസ്റ്റിലായത്.

0 Comments