പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?, മുഖ്യമന്ത്രിയെ മാറ്റാന്‍ തയ്യാറാവാത്തത് എന്തുകൊണ്ട്?, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് ഗൗരവ് ഗൊഗോയ് ഉന്നയിച്ചത്. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് 75 ദിവസം വേണ്ടിവന്നത് എന്തുകൊണ്ടാണെന്നും സംസാരിച്ചത് വെറും മുപ്പത് സെക്കന്‍ഡ് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂരില്‍ നീതി വേണം. അതിനായാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മണിപ്പൂരില്‍ 150 പേര്‍ മരിച്ചു. അയ്യായിരത്തോളം വീടുകള്‍ കത്തിനശിച്ചു. ആറായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. ഇരട്ട എഞ്ചിന്‍ സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരുമെന്നും ഗൗരവ് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

0 Comments