അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഉണ്ടായ വെടിവെപ്പില്‍ അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍ വില്ലയിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ ഒരു കടയില്‍ തോക്കുമായി എത്തിയ ആക്രമി അവിടെയുള്ളവര്‍ക്ക് നേരെ
വെടിയുതിര്‍ക്കുകയായിരുന്നു.
വംശീയവെറിയാണ് ആക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഫ്രിക്കന്‍ വംശജരായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ആക്രമത്തിനുശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
0 تعليقات