banner

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം!, സംഭവത്തിൽ ഒമ്പത് മരണം, പരിക്കേറ്റവർ ആശുപത്രിയിൽ


വയനാട് : വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.  വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. 14 യാത്രക്കാരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത എന്നിവരാണ് മരിച്ച എട്ടുപേര്‍. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ലത, ഉമാദേവി, െ്രെഡവര്‍ മണി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

തോട്ടം തൊഴിലാളികളുടെ ജോലി കഴിയുന്ന സമയത്ത് പ്രദേശത്തുകൂടി നിരവധി ജീപ്പുകള്‍ സര്‍വീസ് നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. പോലീസും ഫയര്‍ഫോഴ്‌സും പിന്നീട് സ്ഥലത്തെത്തി. മന്ത്രി എ.കെ ശശീന്ദ്രന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات