banner

മണിപ്പൂർ കലാപം!, സിബിഐ കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താന്‍ സുപ്രീം കോടതി നിർദ്ദേശം


മണിപ്പൂര്‍ കലാപത്തില്‍ സിബിഐ ഏറ്റെടുത്ത കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു . ഇത് സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഏറ്റെടുത്ത 11 കേസുകളില്‍ കോടതി നടപടികള്‍ അസമിലെ നിശ്ചയിക്കപ്പെടുന്ന കോടതികള്‍ നടക്കും.കലാപത്തില്‍ ഇരയായവര്‍ക്ക് നീതി ഉറപ്പാക്കാനാണ് തീരുമാനമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ സെഷന്‍സ് ജഡ്ജ് പദവിക്കോ മുകളിലുള്ള ഒന്നോ അതില്‍ അതിലധിമോ ഉദ്യോഗസ്ഥരെ കേസിന്റെ വിചാരണക്കായി ജുഡീഷ്യൽ ഉദ്യോഗസ്ഥരായി നിയമിക്കാനാണ് സുപ്രീം കോടതി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ വിചാരണ കൈകാര്യം ചെയ്യാന്‍ മണിപ്പൂരി സംസാരിക്കുന്ന ഒന്നോ അതിലധികമോ ഭാഷകള്‍ അറിയാവുന്ന ജഡ്ജിമാരെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.മണിപ്പൂരിലെ ക്രമസമാധാന നില പ്രകടമായി തകര്‍ന്നതില്‍ ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെയും മണിപ്പൂര്‍ പൊലീസിനെയും ശാസിച്ചിരുന്നു.

إرسال تعليق

0 تعليقات