കൊല്ലം : കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ രഹസ്യ സാക്ഷിയെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അതീവ രഹസ്യമായി വിസ്തരിച്ചു. കോടതി മുറിയിൽ നിന്നു പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകർ ഒഴികെ ബാക്കിയെല്ലാവരെയും മാറ്റി നിറുത്തിയായിരുന്നു വിസ്താരം. മുഖ്യപ്രതിയായ ഷംസുദ്ദീൻ കരീംരാജയാണ് സ്ഫോടകവസ്തു കളക്ടറേറ്റിൽ വച്ചത്. കരീംരാജ സ്ഫോടകവസ്തു വച്ച ശേഷം മടങ്ങുന്നത് കണ്ടയാളാണ് രഹസ്യ സാക്ഷി. ഈ സാക്ഷിയുടെ ജീവന് ഭീഷണി ഉള്ളതിനാലാണ് വിചാരണ രഹസ്യമാക്കിയത്.
കരിംരാജ കൊല്ലത്ത് നിന്നു മടങ്ങുന്നതിനിടെ അടുത്ത സ്ഫോടനം സംബന്ധിച്ച ഭീഷണി സന്ദേശം അയയ്ക്കുന്നതിനായി കൊല്ലം കോട്ടമുക്കിലെ കടയിലെത്തി ഫോൺ റീ ചാർജ്ജ് ചെയ്തിരുന്നു. കേസിൽ പിടിയിലായ ശേഷം കരിംരാജയുമായി ഈ കടയിൽ തെളിവെടുപ്പ് നടത്തിയതിന്റെ മഹസർ സാക്ഷിയായ തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാരൻ രാജേഷ്, കരിംരാജയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിന്റെ സാക്ഷിയായ തമിഴ്നാട് മധുര സ്വദേശി മുഹമ്മദ് ഇന്ദ്രിസ് എന്നിവരെയും ഇന്നലെ വിസ്തരിച്ചു.
.jpg)
0 تعليقات