banner

പ്രധാന ട്രെയിനുകള്‍ക്ക് കേരളത്തില്‍ കൂടുതല്‍ സ്‌റ്റോപ്പുകൾ!, പാലരുവി എക്‌സ്പ്രസ്സ് ഇനി തെന്മലയിൽ നിർത്തും

ന്യൂദല്‍ഹി : പ്രധാനപ്പെട്ട ചില ട്രെയിനുകള്‍ക്ക് കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മലബാര്‍ എകസ്പ്രസിന് പട്ടാമ്പിയിലും സമ്പര്‍ക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. ഗരീബ്‌രഥ് എക്‌സ്പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിനും ചങ്ങനാശേരിയില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. 

കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകള്‍

(ട്രെയിന്‍ നമ്പര്‍, ട്രെയിനിന്റെ പേര്, അനുവദിച്ച സ്റ്റോപ്പ് എന്നക്രമത്തില്‍)

16629/16630 - മലബാര്‍ എക്‌സ്പ്രസ്സ് - പട്ടാമ്പി

12217/12218 - കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്സ് - തിരൂര്‍

19577/19578 - ജാം നഗര്‍ എക്‌സ്പ്രസ്സ് - തിരൂര്‍

20923/20904 - ഹംസഫര്‍ എക്‌സ്പ്രസ്സ് - കണ്ണൂര്‍

22677/22678 - കൊച്ചുവേളി എസി എസ്എഫ് എക്‌സ്പ്രസ് - തിരുവല്ല

22837/22838 - ധര്‍ത്തി ആബ എസി എസ്എഫ് എക്‌സ്പ്രസ് - ആലുവ

16127/16128 - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് - പരവൂര്‍

16649/16650 - പരശുറാം എക്‌സ്പ്രസ്സ് - ചെറുവത്തൂര്‍ 

16791/16792 - പാലരുവി എക്‌സ്പ്രസ്സ് - തെന്മല

22653/22654 - ഗരീബ് രഥ് എക്‌സ്പ്രസ്സ് - ചങ്ങനാശ്ശേരി

12202/12201 -നിസാമുദ്ദീന്‍  എക്പ്രസ്സ് - ചങ്ങനാശ്ശേരി

إرسال تعليق

0 تعليقات