banner

രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യക്ക് മര്‍ദ്ദനം!, യുവതിയുടെ ഇരുകാലുകള്‍ക്കും കൈക്കും പൊട്ടൽ, ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തൃശൂര്‍ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍ത്താഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അല്‍ത്താഫ് രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കുകളേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ഇരുകാലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. മുന്‍പും നിരവധി തവണ യുവതിക്ക് അല്‍ത്താഫിന്റെ മര്‍ദ്ദനമേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. നല്‍കിയ സ്വര്‍ണമെല്ലാം അല്‍ത്താഫ് വിറ്റിരുന്നു. അല്‍ത്താഫിന്റെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചു. പിന്നീട് വിവാഹേതരബന്ധം ആരോപിച്ചും മര്‍ദ്ദിക്കുമായിരുന്നു. അല്‍ത്താഫ് മയക്കുമരുന്ന് കേസില്‍ അടക്കം പ്രതിയാണെന്ന് അടുത്താണ് അറിഞ്ഞതെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

Post a Comment

0 Comments