banner

എടുക്കുന്ന ലോട്ടറിക്കൊന്നും സമ്മാനം അടിക്കുന്നില്ല!, ഏജന്റ് എത്തി ലോട്ടറി ഓഫീസ് അടിച്ചു തകര്‍ത്തു, പ്രതി കസ്റ്റഡിയിൽ

പത്തനംതിട്ട : ലോട്ടറി ജില്ലാ ഓഫീസില്‍ നിന്നും എടുക്കുന്ന ലോട്ടറിക്കൊന്നും സമ്മാനങ്ങളില്ല. സഹികെട്ട് ലോട്ടറി ഏജന്റ് ജില്ലാ ലോട്ടറി ഓഫീസ് അടിച്ചുതകര്‍ത്തു. സംഭവത്തിനു പിന്നാലെ നാരങ്ങാനം സ്വദേശി വിനോദ് എന്ന ലോട്ടറി ഏജന്റ് അറസ്റ്റിലായി.

വെളളിയാഴ്ച്ച ഉച്ചക്ക് പതിനൊന്നരയോടെയാണ്  വിനോദ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ട്രഷറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ലോട്ടറി ഓഫീസില്‍ അക്രമം കാട്ടിയത്. ലോട്ടറി ഓഫീസ് കത്തിക്കും എന്ന് ആക്രോശിച്ചു കൊണ്ട് ഓഫീസിലേക്ക് പാഞ്ഞു ചെന്ന വിനോദ് ഓഫീസിലെ കമ്പ്യൂട്ടര്‍ എടുത്ത് നിലത്തെറിഞ്ഞു. ഉടന്‍ തന്നെ മറ്റ് ഏജന്റ് മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വിനോദിനെ പിടികൂടി. ജില്ലാ ലോട്ടറി ഓഫീസര്‍ ജിജി വിവരമറിയിച്ചതനുസരിച്ച് പത്തനംതിട്ട പോലീസ് എത്തി വിനോദിനെ കസ്റ്റഡിയിലെടുത്തു. ലോട്ടറികള്‍ക്ക് സമ്മാനം നല്‍കാതെ കബളിപ്പിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ്  പറഞ്ഞു.

ഇയാള്‍ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നു. അക്രമം നടത്തുമ്പോള്‍ ഒരു കൈലി മാത്രമായിരുന്നു  വേഷം. ലോട്ടറി കച്ചവടത്തിന് പുറമെ, വിശേഷ ദിവസങ്ങളില്‍ ഗാന്ധിജിയുടെ വേഷവും  സപ്താഹ പരിപാടികളില്‍ കുചേലന്റെ വേഷവും ചെയ്യാറുള്ള ആളാണ് വിനോദ്.

Post a Comment

0 Comments