banner

ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം!, മദ്രസ അധ്യാപികയ്ക്ക് ദാരുണാന്ത്യം, മകൾക്കും പേരക്കുട്ടിക്കും പരുക്ക്

കോഴിക്കോട് : കടലുണ്ടി ആനങ്ങാടിയിൽ മീൻ ലോറി സ്‌കൂട്ടറിൽ ഇടിച്ച് മദ്രസാധ്യാപിക മരിച്ചു. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയും കടലുണ്ടി സ്വദേശിനിയുമായ മാട്ടുമ്മൽ ബുഷ്‌റ(40)യാണ് മരിച്ചത്. 

 ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ.പി സ്‌കൂളിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന ലോറി സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബുഷ്‌റ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങി ബുഷ്‌റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

إرسال تعليق

0 تعليقات