banner

തിരുവല്ലയിൽ ശിശുവിന്റെ മൃതദേഹം ചതുപ്പ് നിലത്തിൽ

പത്തനംതിട്ട : പുളിക്കീഴ് ജംഗ്ഷന് സമീപം ചതുപ്പ് നിലത്ത് ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.   മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ നടത്തിയ പരിശോധനയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലുകൾ നായ കടിച്ചുകീറിയ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും മൃതദേഹം പൊതിഞ്ഞ് കൊണ്ടുവന്നതായി സംശയിക്കുന്ന പ്ലാസ്റ്റിക്ക് ചാക്കും കണ്ടെടുത്തു. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. കുട്ടിയുടെ മാതാപിതാക്കളാര് , മൃതദേഹം ഇവിടെ എങ്ങനെ എത്തി എന്നുള്ള കാര്യത്തിലടക്കം സ്ഥിരീകരിച്ചിട്ടില്ല. പുളിക്കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments