banner

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല!, പവന് 43,960 തുടരും

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ സ്വര്‍ണ വില എത്തി നില്‍ക്കുന്നത്.

ഈ മാസം 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 

Post a Comment

0 Comments