banner

നഴ്സിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈയിലെ കോളേജ് ഹോസ്റ്റലിൽ നഴ്സിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശിനിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ചെന്നൈ ചെങ്കൽപേട്ട കർപ്പകവിനായക കോളേജിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ദേവി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുലർച്ചയോടെ വീട്ടിലെത്തിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനിൽ ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

إرسال تعليق

0 تعليقات