banner

പുലിക്കൂട്ടം ഇറങ്ങി വിളയാട്ടം!, പശുകിടാവിനെ കടിച്ചു കൊന്നു, നാട്ടുകാര്‍ ഭീതിയിൽ

പത്തനംതിട്ട : കൂടലില്‍ പുലികള്‍ കൂട്ടമായി എത്തി പശുക്കിടാവിനെ കൊന്നു തിന്നു.  കൂടല്‍ ഇഞ്ചപ്പാറ മീത്തിലേത്ത് ജോസിന്റെ ഒന്നര വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് പുലികള്‍ തിന്നത്.

രണ്ട് ദിവസമായി പശുക്കിടാവിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്നലെയാണ് പ്രദേശത്തെ റബര്‍ തോട്ടത്തില്‍ നിന്നും കിടാവിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. പശുക്കിടാവിന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസം നാലു പുലികളെ കണ്ടതായി ജോസിന്റെ സഹോദരന്‍ ബാബു പറഞ്ഞു.

നാല് പുലികളും സമീപത്തെ പാറ കടന്ന് പോയതായി ബാബു പറഞ്ഞു. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. കോന്നിയില്‍ നിന്നും വനപാലകരെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തിവരുന്നുണ്ട്. ആവശ്യമെങ്കില്‍ കുട് സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിനീക്കാന്‍ സ്ഥലം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുലികള്‍ കൂട്ടമായി കാടിറങ്ങുന്നത് ഈ പ്രദേശത്ത് ആദ്യമായാണ്.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഭയാശങ്കയിലാണ്.


إرسال تعليق

0 تعليقات