banner

പോലീസ് ദമ്പതികളുടെ കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം!, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്ക്

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ട കാറിന് മുകളിലേക്ക് പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും കട്ടപ്പന സ്വദേശിയുമായ ബിബിൻ ദിവാകര(35)നും അദ്ദേഹത്തിന്റെ ഭാര്യയും വനിതാ സെൽ ഉദ്യോഗസ്ഥയുമായ അനിഷ്‌ക(31)യും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ ഇടിഞ്ഞുവീണത്. 

 ഇവരുടെ വീട്ടുജോലിക്കാരിയാണ് മരിച്ച സോമിനി. ഇവർക്ക് ഭർത്താവും മുന്നു മക്കളുമുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ, ഇവരുടെ മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്‌കയുടെ മാതാവ് ഷീല (52) എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. അനുഷ്‌കയെയും ഷീലയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments